Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mourinho

മൗ​​റീ​​ഞ്ഞോ​​യു​​ടെ ത​​ന്ത്ര​​ത്തി​​ലൂ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ കീ​​ഴ​​ട​​ക്കി ബെ​​ന്‍​ഫി​​ക പ്ലേ ​​ഓ​​ഫി​​ല്‍

ലി​​സ്ബ​​ണ്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ലെ അ​​വ​​സാ​​ന 18 ലീ​​ഗ് പോ​​രാ​​ട്ട​​ങ്ങ​​ളും ഒ​​രേ സ​​മ​​യ​​ത്താ​​യി​​രു​​ന്നു. ഉ​​ദ്വേ​​ഗ​​ജ​​ന​​ക​​മാ​​യ റൗ​​ണ്ട്. അ​തി​ൽ, പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ് ബെ​​ന്‍​ഫി​​ക​​യും സ്പാ​​നി​​ഷ് വ​​മ്പ​​ന്മാ​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡും ത​​മ്മി​​ല്‍ ലി​​സ്ബ​​ണി​​ല്‍ അ​​ര​​ങ്ങേ​​റി​​യ​​ത് ഹോ​​ളി​​വു​​ഡ് സി​​നി​​മ​​യേ​​ക്കാ​​ള്‍ സൂ​​പ്പ​​ര്‍ ത്രി​​ല്ല​​ര്‍.

ലി​​സ്ബ​​ണി​​ലെ​​ത്തി​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ഫ്ര​​ഞ്ച് സൂ​​പ്പ​​ര്‍ താ​​രം കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ ര​​ണ്ടു​​ത​​വ​​ണ വ​​ല​​കു​​ലു​​ക്കി. എ​​ന്നാ​​ല്‍, സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ ബെ​​ന്‍​ഫി​​ക ഗോ​​ള്‍ കീ​​പ്പ​​ര്‍ അ​​ന​​റ്റോ​​ലി ട്രു​​ബി​​ന്‍റെ ഹെ​​ഡ​​ര്‍ ഗോ​​ളാ​​ണ് ത​​രം​​ഗ​​മാ​​യ​​ത്. 4-2ന്‍റെ ​​തോ​​ല്‍​വി​​യി​​ലേ​​ക്ക് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് കൂ​​പ്പു​​കു​​ത്തി. അ​​തോ​​ടെ ലീ​​ഗ് ടേ​​ബി​​ളി​​ല്‍ ഒ​​മ്പ​​താം സ്ഥാ​​ന​​ത്താ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് പ്ലേ ​​ഓ​​ഫി​​ലേ​​ക്കു പ​​തി​​ച്ചു. റ​​യ​​ലി​​ന്‍റെ മു​​ന്‍ മാ​​നേ​​ജ​​രാ​​യ, ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ ത​​ന്ത്ര​​ത്തി​​ലൂ​​ടെ നി​​ര്‍​ണാ​​യ​​ക ജ​​യം സ്വ​​ന്ത​​മാ​​ക്കി ബെ​​ന്‍​ഫി​​ക യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പ്ലേ ​​ഓ​​ഫ് റൗ​​ണ്ടി​​ലെ​​ത്തി.

ട്രു​​ബി​​ന്‍ ഹെ​​ഡ​​ര്‍

ജ​​യി​​ച്ചാ​​ല്‍ നേ​​രി​​ട്ട് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ക്കാം എ​​ന്ന​​താ​​യി​​രു​​ന്നു റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ അ​​വ​​സ്ഥ. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ റൗ​​ണ്‍ അ​​സെ​​ന്‍​സി​​യോ​​യും (90+2) റോ​​ഡ്രി​​ഗോ​​യും (90+6) ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ റ​​യ​​ലി​​ന്‍റെ അം​​ഗ​​ബ​​ലം ഒ​​മ്പ​​തി​​ലേ​​ക്കു ചു​​രു​​ങ്ങി. പ്ലേ ​​ഓ​​ഫി​​ല്‍ ഇ​​ടം​​നേ​​ടാ​​ന്‍ ഒ​​രു ഗോ​​ള്‍​കൂ​​ടി നേ​​ട​​ണ​​മെ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു ബെ​​ന്‍​ഫി​​ക അ​​പ്പോ​​ള്‍. ബെ​​ന്‍​ഫി​​ക​​യ്ക്ക് അ​​നു​​കൂ​​ല​​മാ​​യി 90+8-ാം മിനിറ്റിൽ ഫ്രീ​​കി​​ക്ക്. ഗോ​​ള്‍ കീ​​പ്പ​​ര്‍ അ​​ന​​റ്റോ​​ലി ട്യു​​ബ​​ന്‍ ഒ​​ഴി​​കെ​​യു​​ള്ള ബെ​​ന്‍​ഫി​​ക താ​​ര​​ങ്ങ​​ള്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ഫൈ​​ന​​ല്‍ തേ​​ര്‍​ഡി​​ല്‍. ഈ ​​നി​​മി​​ഷം ഹൊ​​സെ മൗ​​റീ​​ഞ്ഞോ അ​​ന​​റ്റോ​​ലി​​യോ​​ടും റ​​യ​​ലി​​ന്‍റെ ബോ​​ക്‌​​സി​​നു മു​​ന്നി​​ലെ​​ത്താ​​ന്‍ ആം​​ഗ്യം​​കാ​​ണി​​ച്ചു. അ​​ന​​റ്റോ​​ലി ഓ​​ടി​​യെ​​ത്തി. ഫ്രീ​​കി​​ക്കി​​നു ത​​ല​​വ​​ച്ച അ​​ന​​റ്റോ​​ലി ല​​ക്ഷ്യം​​ക​​ണ്ടു.ലീ​​ഗ് ടേ​​ബി​​ളി​​ലെ ആ​​ദ്യ എ​​ട്ട് സ്ഥാ​​ന​​ക്കാ​​ര്‍ നേ​​രി​​ട്ട് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലേ​​ക്കും ഒ​​മ്പ​​ത് മു​​ത​​ല്‍ 24വ​​രെ​​യു​​ള്ള​​വ​​ര്‍ പ്ലേ ​​ഓ​​ഫി​​ലേ​​ക്കു​​മാ​​ണ് യോ​​ഗ്യ​​ത നേ​​ടു​​ന്ന​​ത്.

ഗ​​ണ്ണേ​​ഴ്‌​​സ്, ബാ​​ഴ്‌​​സ, ലി​​വ​​ര്‍, ചെ​​ല്‍​സി

ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് 2025-26 സീ​​സ​​ണി​​ന്‍റെ ലീ​​ഗ് റൗ​​ണ്ടി​​ലെ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 3-2ന് ​​ക​​യ്‌​​റാ​​റ്റ് അ​​ല്‍​മാ​​റ്റി​​യെ കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണി​​ത്. ലീ​​ഗ് ഘ​​ട്ട​​ത്തി​​ല്‍ ഒ​​രു പോ​​യി​​ന്‍റ് പോ​​ലും ന​​ഷ്ട​​പ്പെ​​ടു​​ത്താ​​ത ഏ​​ക ടീ​​മാ​​ണ് ഗ​​ണ്ണേ​​ഴ്‌​​സ്.
ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ 4-1ന് ​​എ​​ഫ്‌​​സി കോ​​ബെ​​ന്‍​ഹ​​നെ തോ​​ല്‍​പ്പി​​ച്ചു. ലെ​​വ​​ന്‍​ഡോ​​വ്‌​​സ്‌​​കി, യ​​മാ​​ല്‍, റാ​​ഫീ​​ഞ്ഞ, റാ​​ഷ്‌​​ഫോ​​ഡ് എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ഗോ​​ളു​​ക​​ള്‍.

ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി 6-0ന് ​​എ​​ഫ്‌​​കെ ഖ​​രാ​​ബാ​​ഗി​​നെ ത​​ക​​ര്‍​ത്തു. മ​​ക്അ​​ല്ലി​​സ്റ്റ​​ര്‍ ര​​ണ്ടു പ്രാ​​വ​​ശ്യ​​വും വി​​ര്‍​റ്റ്‌​​സ്, സ​​ല, എ​​കി​​റ്റെ​​ക്കെ, കി​​യേ​​സ എ​​ന്നി​​വ​​ര്‍ ഓ​​രോ ത​​വ​​ണ​​യും ലി​​വ​​ര്‍​പൂ​​ളി​​നാ​​യി വ​​ല​​കു​​ലു​​ക്കി. ജ​​ര്‍​മ​​ന്‍ ക്ല​​ബ് എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് 2-1ന് ​​പി​​എ​​സ് വി ​​ഐ​​ന്തോ​​വ​​നെ തോ​​ല്‍​പ്പി​​ച്ചു. ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 3-2ന് ​​ഇ​​റ്റ​​ലി​​യി​​ല്‍​നി​​ന്നു​​ള്ള നാ​​പ്പോ​​ളി​​യെ കീ​​ഴ​​ട​​ക്കി.

പി​​എ​​സ്ജി, ഇ​​ന്‍റ​​ര്‍, റ​​യ​​ല്‍

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍, ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍, റ​​യ​​ല്‍ മാ​​ഡ്രി​​ഡ്, യു​​വ​​ന്‍റ​​സ് തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ള്‍​ക്കു നേ​​രി​​ട്ട് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. പ്ലേ ​​ഓ​​ഫി​​ലൂ​​ടെ വേ​​ണം ഈ ​​വ​​മ്പ​​ന്മാ​​ര്‍​ക്ക് ഇ​​നി പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ യോ​​ഗ്യ​​ത നേടാന്‍.

Latest News

Corehub Up